- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടവ് ചാടി രക്ഷപ്പെടുന്നതിനിടെ വാഹന അപകടത്തിൽ മരണം; യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ചുമർ തുരന്ന്
മലപ്പുറം: മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ തടവ് ചാടി രക്ഷപ്പെടുന്നതിനിടെ വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കരേക്കാട് ചേനാടംകുളമ്പ് കൊടക്കാട്ട് ജലീലിന്റെ മകൻ മുഹമ്മദ് ഇർഫാൻ (22) ആണ് മരിച്ചത്.
കല്പകഞ്ചേരി സ്റ്റേഷനിലെ മോഷണക്കേസിൽ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശൗചാലയത്തിന്റെ ചുമർ തുരന്ന് രക്ഷപ്പെട്ട ഇയാൾ മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ പോകവെ കോട്ടക്കലിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. 31ന് പുലർച്ചെയായിരുന്നു അപകടം.
ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. കോട്ടക്കൽ പൊലീസ് ജില്ലാ പൊലീസ് വഴി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദ്ദേശ പ്രകാരം തിരൂർ ആർഡിഒ, തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഇന്നലെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചേനാടംകുളമ്പ് ജുമാ മസ്ജിദിൽ ഖബറടക്കി. മാതാവ് : മറിയുമ്മ. സഹോദരങ്ങൾ : ഇർഷാദ്, ഇഹ്‌സാൻ, ഇഷാം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്