- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ വാങ്ങിയപ്പോൾ കവർ നൽകിയില്ല; മിൽമാബൂത്ത് ഉടമയെ കുത്തി പരുക്കേൽപ്പിച്ച മധ്യവയസ്കൻ റിമാൻഡിൽ
കണ്ണൂർ: താഴെചൊവ്വയിലെ മിൽമാ ബൂത്തിൽനിന്നും പാൽവാങ്ങിയപ്പോൾ പ്ലാസ്റ്റിക് കവർ കൊടുക്കാത്ത വൈരാഗ്യത്തിൽ കടയുടമയെ കുത്തി പരുക്കേൽപ്പിച്ചയാൾ റിമാൻഡിൽ. തിലാനൂർ സ്വദേശി സത്താറിനെയാ(58)യാണ് കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്തുകൊടെരി അറസ്റ്റു ചെയ്തത്. താഴെചൊവ്വയിൽ മിൽമാബൂത്ത് നടത്തുന്ന കണ്ണൂർ സിറ്റി സ്വദേശി ഹാരിസിനാ(55)ണ് പരിക്കേറ്റത്.
വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. പാൽ വാങ്ങാനായി മിൽമാബൂത്തിലെത്തിയ സത്താർ പാൽ വാങ്ങിയ ശേഷം കവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്ലാസ്റ്റിക്ക് കവർ നിരോധിച്ചതിനാൽ നൽകാനാവില്ലെന്ന് ഹാരിസ് അറിയിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി ഹാരിസിനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ഹാരിസിന്റെ നെഞ്ചിനും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




