നാഗർകോവിൽ: ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിക്കു നന്ദിയർപ്പിച്ച് ആയിരങ്ങൾ പങ്കെടുത്ത ദിവ്യബലി നടന്നു.കൃതജ്ഞതാ ദിവ്യബലിക്ക് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ.ഓസ്വാൾഡ് ഗ്രേഷ്യസ്, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഗോവദാമൻ മെട്രൊപൊലീറ്റൻ ആർച്ച് ബിഷപ് നേരി ഫൊറോറോ, മദ്രാസ്‌മൈലാപ്പൂർ ആർച്ച് ബിഷപ് ജോർജ് അന്തോണി സ്വാമി എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ നിന്ന് ഉൾപ്പെടെ അൻപതോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടിന് ദേവസഹായം പിള്ളയുടെ ത്യാഗനിർഭരമായ ജീവിതം അവതരിപ്പിക്കുന്ന കലാപരിപാടികൾ നടന്നു.