സാദി കാ അമൃത് മഹോത്സവത്തിന്റെ ഐതിഹാസിക വാരാഘോഷം നാളെ (06.06.2022, തിങ്കൾ) രാവിലെ പത്തരയ്ക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ 75 പ്രമുഖ നഗരങ്ങളിൽ ഇത് തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന്റെ ഭാഗമായി എറണാകുളം താജ് ഗേറ്റ്‌വേ ഹോട്ടലിൽ സെൻട്രൽ ടാക്സസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ കൊച്ചി കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തത്സമയ പ്രക്ഷേപണം ഒരുക്കിയിട്ടുണ്ട്. എല്ലാ മാധ്യമ പ്രവർത്തകരും രാവിലെ 10-ന് മുമ്പായി എത്തിച്ചേരേണ്ടതാണ്. മീഡിയ ഇൻവിറ്റേഷൻ ഇതോടൊപ്പം അയക്കുന്നു.