- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോണിനെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്; ജൂൺ 15ന് സെക്രട്ടറിയേറ്റ് ഉപവാസം
കൊച്ചി: കർഷകരുൾപ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന ബഫർസോണിനെതിരെ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ പ്രക്ഷോഭത്തിലേയ്ക്ക്.
രാജ്യത്തെ വന്യമൃഗ സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയായതിനാൽ വിധിക്കെതിരെ സംസ്ഥാന ഗവൺമെന്റ് റിവിഷൻ ഹർജി നൽകണമെന്നും പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ഭാരവാഹികൾ ജൂൺ 15 ബുധനാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സെക്രട്ടറിയേറ്റിനു മുൻപിൽ ഉപവസിക്കും. തുടർന്ന് സർക്കാരിന് കർഷകനിവേദനം കൈമാറും.
പരിസ്ഥിതി പ്രവർത്തകർ ഈ ആവശ്യത്തിലേക്ക് കേസ്സ് ഫയൽ ചെയ്തപ്പോൾ സംസ്ഥാന ഗവൺമെന്റ് കക്ഷി ചേർന്നിരുന്നുവെങ്കിൽ രാജസ്ഥാൻ വിഷയത്തിൽ കേരളത്തിൽ ഇത്തരം സാഹചര്യമുണ്ടാകുമായിരു ന്നില്ലന്ന് യോഗം വിലയിരുത്തി. ബഫർസോൺ വിഷയത്തിൽ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കർഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി ജൂൺ 9 വ്യാഴാഴ്ച രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി കർഷക കൺവെൻഷൻ സംഘടിപ്പിക്കും.
യോഗം രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ ഓർഡിനേറ്റർ കെ.വി ബിജു ഉൽഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ കൺവീനർ അഡ്വ. വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മുതലാംതോട് മണി, ഡോ: ജോസുകുട്ടി ഒഴുകയിൽ, ജോയ് കൈതാരം, ജിന്നറ്റ് മാത്യു, ജയപ്രകാശ് ടി.ജെ, അഡ്വ. ജോൺ ജോസഫ്, ജോസഫ് തെള്ളിയിൽ, ജോർജ് സിറിയക്, ജോയ് കണ്ണംചിറ, പി.ജെ.ജോൺ മാസ്റ്റർ, സണ്ണി ആന്റണി, വേണുഗോപാലൻ പി.കെ, സിറാജ് കൊടുവായൂർ, ജോസഫ് ചാണ്ടി, ജോബിൻ വടശ്ശേരി, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേലി, ഹരിദാസ് കല്ലടിക്കോട്, അഗസ്റ്റ്യൻ കെ.വി, സാബു വാകാനി, ജേക്കബ് മേലേടത്ത,് ഷാജി തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശീയതലത്തിൽ പ്രശ്നസങ്കീർണ്ണമായ ബഫർസോൺ വിഷയത്തിൽ പ്രാദേശിക പ്രതികരണങ്ങൾകൊണ്ട് മാത്രം ഫലപ്രദമായ നേട്ടമുണ്ടാകില്ലെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നബാധിതപ്രദേശങ്ങളിലെ കർഷകസംഘടനകളുമായി കൂടിയാലോചിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് തുടർനീക്കങ്ങൾ നടത്തുമെന്നും ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.