- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്: ഇടതു സർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു - എൻ ഡബ്ല്യൂ എഫ്
പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ഇടതു സർക്കാരിന്റെ ആർഎസ്എസ് പ്രീണനത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് എൻ ഡബ്ല്യൂ എഫ് സംസ്ഥാന പ്രസിഡന്റ് പിഎം ജസില വാർത്തകുറിപ്പിൽ പറഞ്ഞു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ജന മഹാസമ്മേളനത്തിൽ ഒരു കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോപുലർ ഫ്രണ്ട് നേതാക്കളെ സംസ്ഥാന വ്യാപകമായി പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമത്തിന്റ ഭാഗം കൂടിയാണ് ഇത്തരം അറസ്റ്റ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസും അനുബന്ധ സംഘടനകളും പലതരത്തിലുള്ള വിദ്വേഷ പരാമർശവുമായി രംഗത്തുണ്ടായിട്ടും ഇവരെയൊക്കെ കണ്ടില്ലെന്ന് നടിക്കുകയും ഇരകളെ വേട്ടയാടി സംഘപരിവാർ പ്രീണനം നടത്തുകയും ചെയ്യുന്ന ഇടതു സർക്കാരിന്റെ ഇരട്ടതാപ്പ് ഇതിനോടകം തന്നെ സാധാരണ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
ഇത്തരം നിലപാടുകൾക്ക് ഇടതുപക്ഷ സർക്കാർ വലിയ വില നൽകേണ്ടി വരും. കേരളം യുപി മോഡൽ ആക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കേരളത്തിലും വൈകാതെ ഉണ്ടാകും. ഇത്തരം വിവേചനപരമായ ഇടപെടൽ സർക്കാർ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ എൻ ഡബ്ല്യൂ എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും പിഎം ജസില പറഞ്ഞു.