- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മരം എന്റെ ജീവൻ എന്ന പേരിൽ പരിസ്ഥിതി ദിനം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം എന്റെ മരം എന്റെ ജീവൻ എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഗ്രന്ഥശാല അക്ഷര സേനയുടെ നേതൃത്വത്തിൽ വീടുകളിൽ ഫലവൃക്ഷ തൈ വിതരണവും, വ്യക്ഷതൈ നടീലും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ അനുമോദിക്കൽ എന്നിവയും സംഘടിപ്പിച്ചു.
സിവിൽ സർവീസ് ജേതാവ് രോഹിൻ രാജ് ഉദ്ഘാടനം ചെയ്തു.പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസീറ ബീവി വ്യക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നല്കി.ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ , അർത്തിയിൽ അൻസാരി ,മാത്യു പടിപ്പുരയിൽ, സബീന ബൈജു, അഹ്‌സൻ ഹുസൈൻ, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂൺ 5ന് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. അന്ന് മുതൽ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും യുഎൻഇപി (UNEP) വിവധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.ഒരേ ഒരു ഭൂമി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം