- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു പേർക്ക് അച്ചടക്ക നടപടി; കെ.എ.പി മാങ്ങാട്ടുപറമ്പ് ബറ്റാലിയനിൽ അതൃപ്തി പുകയുന്നു; മേലുദ്യോഗസ്ഥന്റെ സേനാ വിരുദ്ധ നടപടികൾ ആരും ചോദ്യം ചെയ്യുന്നില്ലെന്ന് വിമർശനം
കണ്ണൂർ: അഞ്ച് പൊലീസുകാർക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുത്തതിനെ തുടർന്ന് കെ.എ.പി മാങ്ങാട്ടുപറമ്പ് ബറ്റാലിയനിൽ അതൃപ്തി പുകയുന്നു. വാഹനാപകട സംഭവത്തിൽ കോൺസ്റ്റബിൾമാർക്കു നേരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച മേൽ ഓഫീസർ ചെയ്യുന്ന സേനാവിരുദ്ധമായ നടപടികൾ ആരും ചോദ്യം ചെയ്യുന്നില്ലെന്നാണ് സാദാ ഓഫിസർമാരുടെ വിമർശനം.
കെ. എ.പി ക്യാംപുകളിൽ കോൺസ്റ്റബിൾമാർക്ക് അടിമപണിയാണെന്ന സത്യം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് മുൻഡിജി.പി കെ.ജെ ജോസഫ് 2002-ൽ നടത്തിയ അന്വേഷണറിപ്പോർട്ടിലാണ്. അന്ന് അദ്ദേഹം ഒരു സർക്കുലർ സംസ്ഥാനസർക്കാരിന് നൽകിയിരുന്നു. എന്നാൽ ഇതിൻ മേൽ അടയിരിക്കാതെ മറ്റൊരും സർക്കാർ ചെയ്തിട്ടില്ല. ഓർഡലിയായ സാധാരണ തൊഴിലാളികൾക്കായി സർക്കാർ കാര്യമായി ഒന്നും ചെയ്തില്ലെന്ന വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഇന്നും ഉയരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ചില ക്രിയകൾ സോഷ്യൽ മീഡിയയിൽ പ്രരിച്ചതോടെയാണ് വകുപ്പ് തല അന്വേഷണമാരംഭിച്ചത്.
ധർമ്മശാല കെഎപി ക്യാംപിലെ അഞ്ച് കോൺസ്റ്റബിൾമാരെയാണ് വകുപ്പുതല അന്വേഷണത്തിന് ശേഷം സസ്പെൻഡ് ചെയ്തത്. കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് കിടന്നെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. പൊലീസുകാരായ എൻ.കെ രമേശൻ, ടി.ആർ പ്രജീഷ്, കെ. സന്ദീപ്, പി.കെ സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് സർവിസിൽ നിന്നും അന്വേഷണവിധേയമായി കമാൻഡന്റ് വിവേക് കുമാർ സസ്പെൻഡ് ചെയ്തത്.
ധർമശാല നിഫ്റ്റിലെ ജീവനക്കാരായ വിഷ്ണു(22)നിജിൻ(22) എന്നിവരെയാണ് പറശിനിക്കടവിൽ നിന്നും വരികയായിരുന്ന ആൾട്ടോകാർ ഇടിച്ചു തെറിപ്പിച്ചത്. അപകടമുണ്ടാക്കിയ കാർ നാട്ടുകാർ പിൻതുടരുകയും സ്നേക്ക് പാർക്കിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് കെ. എ. പി അന്വേഷണം നടത്തിയത്. സസ്പെൻഷനിലായവർ കെ. എ.പി ബറ്റാലിയനിലെ ഡി. എഫ് കമ്പനിയിലെ കോൺസ്റ്റബിൾമാരാണ്.
സംഭവം നടന്ന ദിവസം ഇവരുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയില്ലെന്ന് ജി.ഡി പകർപ്പ് പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു. രാത്രി എട്ടുമണിക്ക് നടന്ന എന്റോൾ കോളിൽ ഇവരുണ്ടായിരുന്നില്ല. എട്ടരയ്ക്കു ശേഷമാണ് അഞ്ചുപേരും കെ. എ. പി ക്യാംപിലെത്തിയതെന്നും വ്യക്തമായിരുന്നു. ഇതേ തുടർന്ന് എഫ്. കമ്പനിയുടെ കമാൻഡിങ് ഇൻ ചാർജ് ഇവർക്കെതിരെ പിറ്റേന്ന് തന്നെ റിപ്പോർട്ടു നൽകി. ഇതോടെയാണ് വകുപ്പു തല അന്വേഷണമാരംഭിച്ചത്. കോൺസ്റ്റബിൾമാരുടെ മൊഴിയെടുത്തപ്പോൾ ഇവർ കുറ്റം ചെയ്തുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്. അപകടസ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടിയ രാജേഷെന്ന പൊലിസുകാരൻ മദ്യപിച്ചില്ലെന്ന് തെളിയുകയും ഇതുകാരണം ഇയാളെ വെറുതെ വിടുകയുമായിരുന്നു.




