ഉപ്പള : ഉപ്പള വ്യാപാര ഭവൻ മറയാക്കി വ്യാപാരികളിൽ നിന്നും പിരിച്ചെടുത്ത അഞ്ചു കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖിന്റെ കുമ്പളയിലെ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി വ്യാപാരികൾ. ഇന്നലെ രാവിലെ കുമ്പള ടൗണിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു. വ്യാപാരികൾക്ക് കിട്ടേണ്ട മുഴുവൻ നിക്ഷേപ തുകയും തന്ന് തീർക്കുന്നത് വരെ സമരം തുടരുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

പ്രധിഷേധ സംഗമം ജില്ലാ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഹംസ പാലക്കി, സജി വർഗീസ്, വിക്രം പൈ, കരീം കോളിക്കര, സത്താർ ആരിക്കാടി, ശിവരാമ പക്കള, കമലാക്ഷ പഞ്ച, ജബ്ബാർ പള്ളം, റെയിൻബോ ഹനീഫ്, വിജയൻ ശ്രoഗാർ കെ. എഫ്. ഇഖ്ബാൽ, ഷെരീഫ്, ഹമീദ് നിഫ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവർ സംബന്ധിച്ചു.