- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാമ്പ്ര സാംബവകോളനിയിലെ 3 പെൺകുട്ടികളുടെ പഠനം വിമൻ ജസ്റ്റിസ് ഏറ്റെടുത്തു
ജാതിവിവേചനത്തിന് ഇരയായി വികസനം വിദൂരസ്വപ്നമായ പേരാമ്പ്ര സാംബവകോളനിയിലെ 3 പെൺകുട്ടികളുടെ പ്ലസ് ടു പഠനം വിമൻ ജസ്റ്റിസ്ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായ കോളനിയിൽ സന്ദർശനം നടത്തുകയായിരുന്നു അവർ.
അടിസ്ഥാനാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കോളനിയിലുള്ളത്.പല വീടുകളും പാതിവഴിയിൽ നിർമ്മാണം നിർത്തിയ അവസ്ഥയിലാണ്.വാതിലുകൾ, ടോയ്ലെറ്റുകൾ ,
ഇലക്ട്രിസിറ്റി എന്നിവ പല വീടുകളിലും ഇല്ല .കേരളത്തിന് താങ്ങാനാകാത്ത കെറെയ്‌ലിനെ മുറുകെപ്പുണരുന്ന സർക്കാരിന്റെ കാഴ്ചവട്ടത്ത് ഈ കോളനികളൊന്നും വരുന്നില്ല എന്ന വിവേചനത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്.നീതി നിഷേധിക്കപ്പെട്ട സാംബവ വിഭാഗത്തിലെഈ പെൺകുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലെത്തിക്കാനാണ് വിമൻ ജസ്റ്റിസ് ആഗ്രഹിക്കുന്നത്.
സർക്കാറിന്റെ ശ്രദ്ധ ഇവിടങ്ങളിലേക്ക് തിരിക്കാൻ ജനകീയ ഇടപെടലുകൾക്ക് സാധ്യമാവും. അവർ കൂട്ടിച്ചേർത്തു.33 വർഷമായി ജാതി വിവേചനം അനുഭവിക്കുന്ന പേരാമ്പ്ര വെൽഫേർ LP school ഉം വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി ,സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ,
കോഴിക്കോട് ജില്ലാ നേതാക്കളായ അനില ,ഷെമീറ, റൈഹാന, മണ്ഡലം നേതാക്കളായ ഷൈമ, ഷംന ചങ്ങരോത്ത് പഞ്ചായത്ത് മെമ്പർ ഫാത്തിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു