തൃശ്ശൂർ: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെഡാർ റീട്ടെയിലും എൻ ജി ഒ സംഘടനയായ ഗൂഞ്ചും പങ്കാളികളായി. നഗരങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷ തുടങ്ങിയവ സംഭരിച്ച് ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന എൻ ജി ഒ ആണ് ഗൂഞ്ച്. കൂടാതെ, ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, പ്രാദേശിക അടിസ്ഥാന സൗകര്യം എന്നീ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.

സെഡാർ റീട്ടെയിലിലെ ജീവനക്കാർക്കായി ഗൂഞ്ച് പ്രതിനിധി സൂസന്ന ചെറിയാൻ ക്ലാസ്സെടുത്തു. പരിപാടിയിൽ സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഗ്രാം പ്രോ ഡിസ്ട്രിബൂഷൻ സർവ്വീസസ് ഡയറക്ടർ ഡേവിഡ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

സെഡാർ റീട്ടെയിലിന്റെ ഓഫീസിൽ സംഘടിപ്പിച്ച വസ്ത്രങ്ങളുടെ കളക്ഷൻ ഡ്രൈവും, ജീവനക്കാർക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് അവരുടെ ചിന്തകൾ എഴുതാനും വരയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ മതിലും ഏറെ ശ്രദ്ധേയമായി.