- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷത്തെ തുടർന്ന് ജലപീരങ്കിപ്രയോഗം
കണ്ണൂർ: സ്വർണക്കടത്ത്കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Next Story




