- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും കാണാതായത് പുലർച്ചെ; മണിക്കൂറുകൾ നീണ്ട തിരച്ചിൽ; യുവതി പുഴയിൽ മരിച്ചനിലയിൽ
തൃശ്ശൂർ: ബുധനാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
നിജിഷയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാർ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞവർഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്.
പാവറട്ടി സിഐ. എം.കെ. രമേശ്, എസ്ഐ. സുജിത്ത്, ചാവക്കാട് തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ
Next Story