- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ: സിപിഎമ്മും ബിജെപിയും പരസ്പര സഹായകമ്മറ്റി; സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
കോഴിക്കോട്; സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസ് സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് ബി.ജെപി സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേസിൽ ബിജെപിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സി പി എമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണ്.
ലീഗ് വലിയ പ്രക്ഷോഭങ്ങൾ നടത്തും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം.സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല.സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം . ഇക്കാര്യം നിയമ വിദഗ്ദരുമായി ആലോചിക്കും. യൂത്ത് ലീഗ് കേസിൽ കക്ഷിചേരുമെന്നും സംസ്ഥാന പ്രസിഡണ്ട് പി.കെ.ഫിറോസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ