തലശേരി: തലശേരി നഗര മധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.സംഭവത്തിൽ തലശേരി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻസിസി റോഡരികിലെ ട്രാൻസ്ഫോമറിന് സമീപത്തായാണ് കഞ്ചാവ് ചെടി കണ്ടത്.

45 സെ.മി നീളമുള്ള ചെടിയാണിത്. വരും ദിവസങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.കെ ഷിബു, ടി എൻ രാജേഷ് ശങ്കർ, ടി .പി രതീഷ്, ജസ്നാ ജോസഫ്, കെ. കാവ്യ, കെ.ബൈജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.