- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കയിടുന്ന ശബ്ദം കേട്ടു; ലൈറ്റിട്ടതോടെ വേലിപൊളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: തുമ്പിക്കൈ നീട്ടി യുവാവിനെ പിടിക്കാനും ശ്രമം: രക്ഷപ്പെട്ടത് അത്ഭുതകരമായി

അതിരപ്പിള്ളി: പാഞ്ഞടുത്ത ഒറ്റയാനിൽ നിന്നും യുവാവും കുടുംബാംഗങ്ങളും മരിച്ചത് അത്ഭുതകരമായി. വീടാക്രമിച്ച ഒറ്റയാൻ വീട്ടിലുണ്ടായിരുന്ന യുവാവിനെ പിടിക്കാൻ ശ്രമിത്തെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു, കാലടി പ്ലാന്റേഷൻ തോട്ടത്തിലെ ടിഎസ്ആർ ഫാക്ടറിക്കു സമീപം ലയത്തിൽ താമസിക്കുന്ന അമീറാണ് കഷ്ടിച്ചു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ആമീറിന്റെ വീട്ടിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്.
സമീപത്തെ പ്ലാവിൽ നിന്ന് ഒറ്റയാൻ ചക്കയിടുന്ന ശബ്ദം കേട്ടാണ് അമീർ ഞെട്ടിയുണർന്നത്. അനക്കം കേട്ട മാത്രയിൽ വാതിൽ തുറന്ന് ലൈറ്റിട്ടതോടെ ഒറ്റയാൻ വേലി പൊളിച്ച് വീടിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുൻവശത്തെ മരയഴികൾ തകർത്ത ആന ആളെ പിടിക്കാൻ തുമ്പിക്കൈ നീട്ടിയതോടെ യുവാവ് നടുമുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. മുറ്റത്തെ തണൽമറയും ചെടിച്ചട്ടികളും നശിപ്പിച്ചാണ് ആന മടങ്ങിയത്.
വീടിനുള്ളിൽ 30 ദിവസം പ്രായമായ കൈക്കുഞ്ഞടക്കം ഉണ്ടായിരുന്നു. ഇതിനിടയിൽ വീട്ടുകാർ ഒന്നടങ്കം കൈക്കുഞ്ഞുമായി അടുത്ത വീട്ടിൽ രക്ഷപ്രാപിച്ചു. തോട്ടം തൊഴിലാളി സജിയുടെ ബൈക്കും കൊമ്പൻ തട്ടിത്തെറിപ്പിച്ചു. വെളിച്ചം കണ്ടാൽ ആക്രമിക്കുന്ന കൊമ്പൻ പ്രദേശവാസികളുടെ പേടിസ്വപ്നമാണെന്ന് തൊഴിലാളികൾ പറയുന്നു. ഇരുൾ പരക്കുന്നതോടെ എണ്ണപ്പന തോട്ടം കാട്ടാനകളുടെ മേച്ചിൽപ്പറമ്പായതോടെ പ്ലാന്റേഷൻ റോഡ് വിജനമാണ്.

