- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വീഡിഷ് രാജാവും ഭാര്യയും നൽകിയ വിരുന്നിനെത്തിയ ഫിൻലാൻഡ് പ്രസിഡണ്ട് കാണുന്നത് റഷ്യയ്ക്ക് നഷ്ടപ്പെട്ട ബാൾടിക് പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പ്രസംഗം; ഡിന്നറിൽ പങ്കെടുക്കാതെ പ്രത്യേക വിമാനം കയറി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി; പുടിന്റെ തോൽവികളെ കുറിച്ച് വാർത്തകൾ വരുമ്പോഴും അയൽരാജ്യങ്ങൾ പോലും അധിനിവേശ ഭീഷണിയിൽ
റഷ്യയ്ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനെ കുറിച്ചുള്ള പ്രസംഗം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം സ്വീഡിഷ് രജാവും പത്നിയും നൽകിയ വിരുന്നിൽ പങ്കെടുക്കാതെ ഫിൻലാൻഡ്പ്രസിഡണ്ട് മടങ്ങി.
മോസ്‌കോയിൽ, ഒരു കൂട്ടം യുവസംരംഭകരോട് സംസാരിക്കുമ്പോഴായിരുന്നു പുടിൻ ഇക്കാര്യം പരാമർശിച്ചത്. സ്വീഡനുമായുള്ള യുദ്ധ സമയത്ത് മഹാനായ പീറ്റർ ചക്രവർത്തി ഒന്നും ആക്രമിച്ചു കീഴടക്കുകയല്ലായിരുന്നു എന്നും നമുക്ക് അവകാശപ്പെട്ട ഭൂമിക തിരിച്ചുപിടിക്കുക മാത്രമായിരുന്നു എന്നുമാണ് പുടിൻ പറഞ്ഞത്. അന്നും യൂറോപ്പ് മുഴുവൻ ആ പ്രദേശം സ്വീഡന്റേതാണ് എന്നായിരുന്നു പറഞ്ഞിരുന്നതെന്നും പുടിൻ ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ കൈവിട്ടുപോയ ഭൂമികകൾ തിരിച്ചുപിടിക്കാൻ ഇനി നമ്മുടെ ഊഴമാണെന്നും പുടിൻ യുവാക്കളെ ഓർമ്മിപ്പിച്ചു. സൈനികവത്ക്കരണമില്ലാത്ത സ്വയം ഭരണ മാതൃകയുടെ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു ഫിൻലാൻഡ് പ്രസിഡണ്ടും കുടുംബവും വിദൂരമായ ആലാൻഡ് ദ്വീപിൽ എത്തിയത്. അവർ അവിടെ സ്വീഡിഷ് രാജാവ് കാൾ ഗസ്റ്റാവ് പതിനാറാമനും പത്നിക്കും ഒപ്പം വിരുന്നിൽ പങ്കെടുക്കാനിരുന്നതുമായിരുന്നു. എന്നാൽ, പെട്ടെന്ന് അത് റദ്ദാക്കി മടങ്ങുകയായിരുന്നു.
രാജദമ്പതിമാർ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തെങ്കിലും, പകുതിയായപ്പോൾ അവരും യാത്ര തിരിക്കുകയായിരുന്നു. അതിനിടയിൽ ബാൾട്ടിക് കടലിൽ റഷ്യൻ നാവികസേന പരിശീലനം ആരംഭിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോയും ഈ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നുണ്ട്. സ്വീഡനും ഫിൻലാൻഡിനും ഇടയിൽ, ബൊഥാനിയ ഉൾക്കടലിലാണ് ആലാൻഡ് ദ്വീപ്സ്ഥിതി ചെയ്യുന്നത്. ഇത് ഫിൻലാൻഡിന്റെ ഭാഗമാണെങ്കിലും സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും.
1850 കളിൽ ബ്രിട്ടനും ഫ്രാൻസും ഒരു ഭാഗത്തും റഷ്യ മറുഭാഗത്തുമായി നടന്ന ആലൻഡ് യുദ്ധത്തിനു ശേഷം ഇവിടെ ഡിമിലിറ്ററൈസേഷൻ നടത്തിയിരുന്നു. കരിങ്കടലിൽ നടന്ന ക്രീമിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ യുദ്ധവും നടന്നത്. ഏതായാലും സ്വീഡനിൽ പണ്ട് പീറ്റർ ചക്രവർത്തി നടത്തിയ യുദ്ധങ്ങളെ കുറിച്ചുള്ള പുടിന്റെ പരാമർശം സ്‌കാൻഡിനേവിയൻ രാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
ഫിൻലാൻഡിന്റെയും സ്വീഡന്റെയും രാഷ്ട്രത്തലവന്മാർ റഷ്യൻ സൈന്യം പരിശീലനം നടത്തിയതിന്റെ അടുത്ത പ്രദേശത്തായിരുന്നതിനാൽ, സുരക്ഷാ കാരണങ്ങളാൽ ആയിരുന്നു ഇരുവരും പരിപാടി പൂർത്തിയാക്കാതെ മടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ