- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിൽ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു: മൃതദേഹം കൃഷിയിടത്തിൽ കൊണ്ടിട്ടും പിതാവ്: യുവാവിനെ കൊല്ലാൻ രണ്ട് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതായും റിപ്പോർട്ട്
മൈസൂരു: കർണാടകത്തിൽ ദുരഭിമാനക്കൊല തുടർക്കഥയാവുന്നു. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സ്വന്തം പിതാവ്. മകളോട് പ്രണയത്തിൽ നിന്നും പിന്മാറാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി തയ്യാറായില്ല. ഇഥിന്റെ വൈരാഗ്യത്തിലാണ് ഇയാൾ സ്വന്തം മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.
മൈസൂരുവിലെ പെരിയപട്ടണയിലായിരുന്നു സംഭവം. കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെൺകുട്ടിയുടെ കുടുംബം. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദലിത് യുവാവുമായി പെൺകുട്ടി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പലവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചിട്ടും പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറിയില്ല. ഇതോടെയാണ് പിതാവ് മകളെ കൊല്ലാന് തീരുമാനിച്ചത്.
നാളുകൾക്ക് മുമ്പ് പിതാവിന്റെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി, താൻ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും നിലപാട് എടുത്തു. എന്നാൽ ശാലിനിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ അധികൃതർ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് പെൺകുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്നും പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവർത്തിച്ചു. ഇതിനെ തുടർന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ കൊണ്ടിട്ടതായും പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
മാത്രമല്ല കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയും പൊലീസിന് കത്ത് നൽകിയിരുന്നു. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിനു കാമുകൻ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടിയായിരുന്നു കത്ത്. എന്നെ അച്ഛൻ നിരന്തരം അസഭ്യം പറഞ്ഞു, നിരന്തരം മർദിച്ചു, മകളെക്കാൾ അവർ ജാതിയെ ഇഷ്ടപ്പെടുന്നു ശാലിനിയുടേതായി പൊലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്.
മാത്രമല്ല ഇരുവരും പ്രണയത്തിൽ നിന്നും പിന്മാറാതിരുന്നതിനെ തുടർന്ന് മഞ്ജുനാഥിനെ കൊല്ലാൻ രണ്ട് ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ