- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിൽ ജനങ്ങൾ എങ്ങനെ വന്നു? ' ടോണി ജോസഫിന്റെ പ്രഭാഷണം നാളെ
ക് ത്രൂ സയൻസ് സൊസൈറ്റി കേരള സംസ്ഥാന ചാപ്റ്റർ 3-ാം ജി.എസ്.പത്മകുമാർ അനുസ്മരണ പ്രഭാഷണമായി 'ആദിമ ഇന്ത്യക്കാർ ' എന്ന വിശ്രുതഗ്രന്ഥത്തിന്റെ രചയിതാവും പത്രപ്രവർത്തകനുമായ ടോണി ജോസഫിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. 2022 ജൂൺ 11 ശനിയാഴ്‌ച്ച തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം സെമിനാർ ഹാളിൽ വൈകിട്ട് 3 മണിക്ക് 'ഇന്ത്യയിൽ ജനങ്ങൾ എങ്ങനെ വന്നു ?' എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം.
ഏതാണ്ട് 65000 വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽനിന്നു പുറത്തേക്കു കുടിയേറി ഉപഭൂഖണ്ഡത്തിലെത്തിയ ജനസമൂഹത്തിൽ നിന്നു തുടങ്ങി നാലു പ്രധാന കുടിയേറ്റ തരംഗങ്ങൾ എങ്ങനെ ഇന്ത്യൻ ജനതയെ രൂപീകരിച്ചെടുത്തു എന്നു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ' ആദിമ ഇന്ത്യക്കാർ'. പൗരാണിക ഡി.എൻ.എയുടെ പഠനത്തെ ആസ്പദമാക്കിയുള്ള ജനസംഖ്യാ ജനിതക ശാസ്ത്രത്തിലെ സമീപകാലവികാസങ്ങൾക്കു തെക്കനേഷ്യയിലേതുൾപ്പടെയുള്ള ലോകജനതയുടെ വിന്യാസത്തെക്കുറിച്ച് വ്യക്തമായ അറിവു പകരാനാകും. ആരായിരുന്നു ഹാരപ്പൻ ജനത? അവർ എവിടേക്ക പ്രത്യക്ഷരായി ? ആ സംസ്‌കാരത്തിന്റെ അസ്തമയത്തിനുശേഷം ഏതാണ്ടായിരം വർഷങ്ങൾക്കു ശേഷം മാത്രം വീണ്ടും ഇന്ത്യയിൽ നഗരങ്ങൾ രൂപംകൊണ്ടതെന്തു കൊണ്ട്? തുടങ്ങി വ്യക്തതയില്ലാതിരുന്ന പല ചോദ്യങ്ങൾക്കും ഈ പുതിയ കണ്ടെത്തലുകൾ ഉത്തരം നൽകുന്നുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥ രൂപം കൊണ്ടതെങ്ങനെ? നാലു വ്യത്യസ്ത ഭാഷാസമൂഹങ്ങളെങ്ങനെ ഇവിടെ രൂപം കൊണ്ടു എന്നതിനും ഇതുത്തരം നൽകുന്നുണ്ട്. ഈ വിഷയങ്ങളാണ് പ്രഭാഷണത്തിൽ ചർച്ചചെയ്യുന്നത്.