കൊല്ലം: ജൂൺ 9, 2022: സൈബ്മിറർ ഇന്നൊവേഷൻസ് കൊല്ലം ടെക്നോപാർക്കിൽ ഓഫീസ് ആരംഭിച്ചു. പുതിയ ടെക്നോളജികളെ അടിസ്ഥാനമാക്കി സോഫ്റ്റുവെയർ ഡെവലപ്മെന്റിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം അഷ്ടമുടി ബിൽഡിങ്ങിൽ പി.സി വിഷ്ണുനാഥ് എംഎ‍ൽഎ നിർവഹിച്ചു.

കമ്പനി സിഇഒ ആദർശ് ഒ, ടെക്നോപാർക്ക് ഫിനാൻസ് ആൻഡ് അഡ്‌മിൻ ഓഫീസർ ജയന്തി ആർ, ഒ ആൻഡ് എം സൂപ്പർവൈസർ മനു വി.ആർ, ഓഫീസ് അസിസ്റ്റന്റ് ദിവ്യ രാജൻ തുടങ്ങിയവരുടെ ടെക്നോപാർക്കിലെയും സൈബ്മിററിലെയും മറ്റ് ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.