- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ഭരിക്കുന്നത് ദാവൂദ് ഇബ്രാഹിമിനെ കടത്തിവെട്ടുന്ന അധോലോക നേതാവ്; ചമ്പൽ കാട്ടിലെ കൊള്ളക്കാർ പോലും ഇത്തരത്തിൽ പെരുമാറില്ലെന്നും എം.ലിജു
കണ്ണൂർ: കേരളം ഭരിക്കുന്നത് അധോലോക നേതാവാണെന്ന് കെപിസിസി കാര്യകാരിസമിതി അംഗം അഡ്വ. എം ലിജു പറഞ്ഞു. കണ്ണൂർ കലക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് രാജാവ് ദാവൂദ് ഇബ്രാഹിമിനെ കടത്തി വെട്ടുന്ന തരത്തിലാണ് പിണറായി വിജയൻ സ്വർണ്ണവും പണവും കടത്തിയത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് കറൻസിയും, ഇതുവരെ കേട്ട് കേൾവി ഇല്ലാത്ത തരത്തിൽ ബിരിയാണി ചെമ്പിൽ ദുബായ് കോൺസുലേറ്റിൽ നിന്നും ലോഹംകടത്തിയതും ഉൾപ്പെടെയുള്ള കാര്യം പുറത്ത് വന്നതോടെ ആരോപണം ഉന്നയിച്ചവർക്കെതിരെ അന്വേഷണം നടത്തുകയാണ് പൊലീസ്. ചമ്പൽ കാട്ടിലെ കൊള്ളക്കാർ പോലും ഇത്തരത്തിൽ പെരുമാറില്ലെന്നും ലിജു പറഞ്ഞു.
കറൻസി വിദേശത്തേക്ക് കടത്തുകയും, അവിടെ നിന്ന് സ്വർണം കേരളത്തിലേക്ക് കടത്തുകയും ചെയ്യുന്നത് രാജ്യത്ത് വിധ്വംസ പ്രവർത്തനം നടത്തുന്നതിന് തുല്യമാണ്. സ്വർണം വാങ്ങുന്നതിന് വേണ്ടി എവിടെ നിന്നാണ് ഇത്രയും തുക പിണറായിക്ക് ലഭിച്ചത്. 600 കിലോ സ്വർണ്ണമാണ് കടത്തിയതെന്നാണ് ആരോപണം.സ്വപ്ന ഉന്നയിച്ച ആരോപണം നേരായ രീതിയിൽ അന്വേഷിച്ചാൽ അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി ജയിലിൽ അടക്കേണ്ടിവരും. യുഎപിഎ ആക്ട് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ആരോപണം ഉന്നയിച്ചവർക്കെതിരെ കുടുക്കാൻ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചവർ രാജ്യത്തെ നിയമ വ്യവസ്ഥയെ പോലും തകർക്കുകയാണെന്നും ലിജു പറഞ്ഞു. കണ്ണൂർ സ്റ്റേഡിയം കോർണറിലെ നെഹ്‌റു സ്തൂപത്തിന് സമീപത്ത് നിന്നും നൂറുകണക്കിന് പ്രവർത്തകരാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധ സമരം നടത്തിയത്.
ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷതവഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി മുൻ ജനറൽ സെക്രട്ടറിമാരായ വി എ നാരായണൻ, സജീവ് മാറോളി, സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, യുഡിഎഫ് ചെയർമാൻ പിടി മാത്യു, പ്രൊഫ:എ ഡി മുസ്തഫ,എൻ പി ശ്രീധരൻ,കെ സി മുഹമ്മദ് ഫൈസൽ,രജനി രമാനന്ദ്,സുദീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ്,അഡ്വ.റഷീദ് കവ്വായി,ടി ജയകൃഷ്ണൻ, സാജു കെ പി,രാജീവൻ എളയാവൂർ,സി ടി ഗിരിജ,രജിത്ത് നാറാത്ത്,ബെന്നി തോമസ്സ്,ബൈജു വർഗീസ്,അഡ്വ.സി ടി സജിത്ത്,എം കെ മോഹനൻ,കെ സി ഗണേശൻ, ടി ജനാർദനൻ,മാധവൻ മാസ്റ്റർ,അജിത്ത് മാട്ടൂൽ,അമൃത രാമകൃഷ്ണൻ,ലിസി ജോസഫ്,വി പി അബ്ദുൽ റഷീദ്,ജൂബിലി ചാക്കോ,എന്നിവർ നേതൃത്വം നൽകി.




