- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ശ്രീജിത്തിനെ (38)യാണ് ഇടുക്കി കരിങ്കുന്നത്ത് മട്ടന്നൂർ സിഐ. എം.കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2013-ൽ ചാലോട് ഹാർഡ്വെയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കൂത്തുപറമ്പ്, തളിപ്പറമ്പ്, കണ്ണപുരം, ബേഡകം, രാജപുരം സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 13 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘമായി ലോറിയിലെത്തി കമ്പിയുൾപ്പെടെയുള്ള നിർമ്മാണസാമഗ്രികൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.
വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഏറെക്കാലത്തെ തിരച്ചിലിനുശേഷമാണ് പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്ഐ. ഷമീർ, സി.പി.ഒ.മാരായ ജാഫർ, ജിനീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.




