- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാർ കേരളത്തെ മദ്യശാലയാക്കുന്നു;വനിതാ പ്രതിഷേധ മാസാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പു ശേഖരം നടത്തി
തൃപ്പൂണിത്തുറ: കേരള മന:സാക്ഷിയുടെ മദ്യ വിരുദ്ധ മനോഭാവത്തെ വോട്ടാക്കി മാറ്റാൻ സിനിമാ താരങ്ങളെ പോലും പ്രചാരണ രംഗത്തിറക്കി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു പൂട്ടിയ എല്ലാ ബാറുകളും തുറന്നു. 29 ബാറുകളുടെ സ്ഥാനത്ത് ഇന്നുള്ളത് 736 ബാറുകളാണ്. ബെവ്‌ക്കോയുടെ 266 കേന്ദ്രങ്ങളും കൺസ്യൂമർഫെഡിന്റെ 40 മദ്യകടകളുമുണ്ട്. ഇതിനോടൊപ്പമാണ് 126 വാക്ക് ഇൻ വൈൻ ഷോപ്പുകളും 3000-ൽ അധികം കള്ളുഷാപ്പുകളും കൊച്ചു കേരളത്തിൽ തുറന്നിരിക്കുന്നത്.
ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ച്, മദ്യപാനത്തിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും 175 മദ്യശാലകൾ വീണ്ടും തുറക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.മദ്യശാലകൾ അടച്ചാൽ മയക്കുമരുന്നു വ്യാപിക്കുമെന്നു പ്രചരിപ്പിച്ചവർക്ക് ഇന്നൊന്നും പറയാനില്ലാതായി. സ്‌കൂൾ കുട്ടികൾക്കിടയിൽ പോലും മയക്കുമരുന്നു സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി പെരുക്കുകയാണ്.ഭീതി ജനകമായ ഒരു സാഹചര്യമാണ് കേരളത്തിലിന്നു നിലനിൽക്കുന്നത്.ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന (എ.ഐ.എം.എസ്.എസ്) സംസ്ഥാന വ്യാപകമായി മദ്യത്തിനും മയക്കു മരുന്നിനുമെതിരെ നടത്തുന്ന പ്രചാരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ 26 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ സ്വീകരിച്ചിരിക്കുന്നത്.ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പു ശേഖരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ വീടുകൾ കേന്ദ്രീകരിച്ചും ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും നടന്നു വരുന്നു.
ഇതിന്റെ ഭാഗമായിതൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ നടന്ന ഒപ്പുശേഖരണ പരിപാടി ജില്ലാ സെക്രട്ടറി കെ.കെ. ശോഭ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ. ഉഷ , ജില്ലാ കമ്മിറ്റി അംഗങ്ങളായ എംപി.സുധ, ലസിത എ.ജി, ലബിഷ സന്തോഷ്, റജീന അസീസ്, വിദ്യാർത്ഥി സംഘടനയായ എ.ഐ.ഡി.എസ്.ഒ ജില്ലാ കമ്മിറ്റി അംഗങ്ങളായ കൃഷ്ണ.എസ്. അശ്വതി അശോക് എന്നിവർ നേതൃത്വം നൽകി.