കണ്ണൂർ:വാഹന പരിശോധനയ്ക്കിടെ 0.800 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എടക്കാട് പൊലീസ് പിടികൂടി. തോട്ടട ഐടിഐക്ക് സമീപം പൊലിസ് വാഹന പരിശോധന നടത്തിവരവേയാണ് ഇയാൾ പിടിയിലായത്. മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രത്തിന് സമീപം കമ്പട്ടിയിൽ ഹൗസിൽ ഉജ്വൽ മനോജ് (27) ആണ് പിടിയിലായത്.

കെഎൽ 13 എആർ 9239 ടാറ്റ നെക്സോണ് കാർ സഹിതമാണ് ഇയാൾ പിടിയിലായത്. ലഹരി വിൽപന നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ മഹേഷ് കണ്ടമ്പേത്ത്, ജൂനിയർ എസ്‌ഐ ഋഷി പ്രസാദ്, എഎസ്ഐമാരായ മഹേഷ്, സുജിത്ത്, എസ്.സി.പി.ഒമാരായ സൂരജ്, ദിനേശൻ, സിപിഒ റിഷിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.