- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസ് കളക്ടറേറ്റിന് മുന്നിൽ പതിച്ചു; കണ്ണൂരിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം
കണ്ണൂർ:സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെപശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. യൂത്ത് ലീഗ് ജില്ലാനേതൃത്വത്തിൽ ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്.
പൊലീസ് പ്രവർത്തകരെ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിൽ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെകട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ നൗഫൽമെരുവമ്പായി, അലി മംഗര, ശംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ, അജ്മൽചുഴലി.സലാം പൊയിനാട്, തസ്ലിം ചേറ്റംകുന്ന്, സൈനുൽ ആബിദീൻ, യൂനുസ് പട്ടാടം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, സി.എം.ഇസ്സുദ്ധീൻ , തഫ്ലിംമാണിയാട്ട്, നൗഷാദ് പുതുക്കണ്ടം, അഡ്വ: ജാഫർ സാദിഖ്, അസ്ലം പാറേത്ത്, ഷാക്കിർ ആഡൂർ, ഷുഹൈബ് വേങ്ങാട്, സൈഫുദ്ദീൻനാറാത്ത്.നേതൃത്വം നൽകി.




