കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസിന്റെയും ബിജെപിയുടെയും ഉരുളി കമിഴ്‌ത്തൽ സമരം വിജയിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയാണ്. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടില്ല പച്ച നുണയാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. കല്ല് പൊരിക്കാൻ രംഗത്തുവന്നവരാണ് ഉരുളി എറിഞ്ഞു പ്രതിഷേധിക്കുന്നത്. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ എല്ലാം നുണയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ പോലെ എതിരാളികളാൽ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ല കല്ലു പൊരിക്കാൻ രംഗത്തുവന്നവരാണ് ഉരുളി എറിഞ്ഞു പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ദുഷ്പ്രചാരണം നടത്തുന്ന ആരെയെങ്കിലും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നത് സിപിഎമ്മിന്റെ ശൈലിയല്ല. ജനങ്ങളെ അണിനിരത്തി ഇതിനെ പാർട്ടി നേരിടുമെന്നും ജയരാജൻ പറഞ്ഞു.

ജൂൺ 14 ന് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത മലയോര ഹർത്താൽ വിജയിപ്പിക്കാൻ മുഴുവനാളുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടിയൂർ, കേളകം, കണിച്ചാർ, അയ്യങ്കുന്ന്, ആറളം പഞ്ചായത്തുകളിലാണ് 14 ന് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ ആചരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തുണ്ടാക്കുന്ന നിയന്ത്രണങ്ങൾ രാഷ്ട്രീയ പ്രശ്നമല്ല. ജനകീയ പ്രശ്നമാണിത്. കോടതി നിർദേശിച്ച രീതിയിൽ കൃഷി ഉപേക്ഷിച്ചു പോകുന്നത് എളുപ്പത്തിൽ തീരുമാനമെടുക്കേണ്ടതല്ലെന്നും എംവി ജയരാജൻ പറഞ്ഞു. പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കുകയാണ് വേണ്ടത് കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജൻ പറഞ്ഞു.