- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജനപ്രിയമദ്യം വിപണിയിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള സംവിധാനമുണ്ടാക്കും. ബാറുകളിൽ ബീവേറ്ജിസിനെക്കാൾ ചുരുങ്ങിയ ചെലവിൽ മദ്യം ലഭിക്കുന്നതെന്ന പ്രചരണം ശരിയില്ല.
എൽ.ഡി. എഫ് സർക്കാർ ഭരിച്ച ആറുവർഷക്കാലം മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞുവെന്നാണ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനുള്ള ശേഷി ജനങ്ങളിൽ കുറഞ്ഞിട്ടുണ്ടെന്നാണ് മനസിലാകുന്നത്.
ചില ബ്രാൻഡുകൾക്ക് അമിത വിലയെന്നു പറയുന്നത് സ്റ്റോക്ക് വിറ്റുതീരാത്തതിനാലാണ്. മദ്യത്തിന്റെ ഉൽപാദന ചെലവും വിപണനവും തമ്മിലുള്ള അന്തരം കുറവാണെന്നും മന്ത്രി പറഞ്ഞു.
Next Story




