- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദിക സമർപ്പിത സമൂഹത്തിലൂടെ ദൈവരാജ്യം പ്രകാശിക്കണം: മാർ ജേക്കബ് മുരിക്കൻ
പൊടിമറ്റം: വൈദിക സന്യസ്ത സമർപ്പിത സമൂഹത്തിലൂടെ പൊതുസമൂഹത്തിൽ ദൈവരാജ്യം പ്രകാശിക്കണമെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ.പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചുള്ള 'സമർപ്പിത സംഗമം 2022' ന് ആരംഭം കുറിച്ചുള്ള സമൂഹബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർ മുരിക്കൻ. പത്രോസിന്റെ നിഴലിനുവേണ്ടി പോലും ആദിമ സഭാമക്കൾ കാത്തിരുന്നതുപോലെ സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതീക്ഷകളേകുവാനും നന്മകൾ വർഷിക്കാനും സമർപ്പിതർക്കാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടവകയുടെ സുവർണ്ണജൂബിലിയാഘോഷ സ്മാരകമായി സെന്റ് മേരീസ് പള്ളിയങ്കണത്തിൽ മാർ ജേക്കബ് മുരിക്കൻ വൃക്ഷത്തൈ നട്ടു.സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമർപ്പിത സമ്മേളനവും മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന ഇടവകാംഗങ്ങളായ വൈദികരെയും സന്യാസിനിമാരെയും സഭയുടെയും സമൂഹത്തിന്റെയും വിവിധതലങ്ങളിൽ സ്തുത്യർഹ സേവനം ചെയ്യുന്ന സന്യസ്തരെയും പൗരോഹിത്യ സമർപ്പിത ജൂബിലി ആഘോഷിക്കുന്നവരെയും സമ്മേളനത്തിൽ ആദരിച്ചു. ഇടവകയ്ക്കുള്ളിലെ സന്യാസകേന്ദ്രങ്ങൾക്കും സഭാസ്ഥാപനങ്ങൾക്കും പ്രത്യേക സുവർണ ജൂബിലി ഉപഹാരങ്ങൾ നൽകി.
സഹ വികാരി ഫാ. സിബി കുരിശുംമൂട്ടിൽ, സിസ്റ്റർ സാലി സിഎംസി എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ,സിസ്റ്റർ ലിൻസി സി. എം. സി, സിസ്റ്റർ അർച്ചന എഫ്. സി. സി, ജൂബിലി കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ എന്നിവർ സുവർണ ജൂബിലി സമർപ്പിതസംഗമത്തിന് നേതൃത്വം നൽകി.