- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒരു മണിക്കൂറിനുള്ളിൽ കവർച്ച നടത്തിയത് 6 സ്റ്റോറുകളിൽ- പത്തൊമ്പുകാരൻ അറസ്റ്റിൽ
ഡാളസ് : രാവിലെ 9 മുതൽ 10വരെയുള്ള മണിക്കൂറിൽ സമീപ പ്രദേശങ്ങളിലെ ആറു സ്റ്റോറുകൾ കവർച്ച ചെയ്ത് പൊലീസിനെ വെട്ടിച്ചു കടന്നു കളയുവാൻ ശ്രമിച്ച പത്തൊമ്പതുകാരനെ ഒടുവിൽ പൊലീസ് പിടികൂടി. ഈസ്റ്റ് ഡാളസ്സിൽ ജൂൺ 9 വ്യാഴാഴ്ചയായിരുന്നു സംഭവം.
ഡാളസ്സിലെ ഏബ്രംസ്, സ്‌ക്കിൽമാൻ സ്ട്രീറ്റുകളിലുള്ള കൺവീനിയൻസ് സ്റ്റോറുകൾ, ഫാർമസികൾ, മറ്റു വിവിധ ഷോപ്പുകളിലാണ് ആയുധവുമായി പത്തൊമ്പതുകാരൻ മിന്നൽ കവർച്ച നടത്തിയത്. പിങ്ക് ഹാറ്റ്, സൺഗ്ലാസ്, ഷൂസ്, പാന്റ്സ്, ഹുഡി എന്നിവ ധരിച്ചായിരുന്നു യുവാവ് കടകളിൽ എത്തിയത്. കയ്യിൽ തോക്കും ഉണ്ടായിരുന്നു. തോക്കു ചൂണ്ടിയായിരുന്നു കവർച്ച. കവർച്ച നടത്തി പുറത്തു കടന്ന യുവാവ് കാറിൽ കയറുമ്പോൾ അവിടെയുള്ള ഒരു ജീവനക്കാരൻ കാറിന്റെ ഫോട്ടോ എടുത്തതാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകരമായത്.
കാറിനെ പിന്തുടർന്ന പൊലീസിന് മുമ്പിൽ യുവാവ് കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റു ചെയ്ത യുവാവിന്റെ കാറിൽ നിന്നും ഹാൻഡ് ഗൺ, ബാഗുകളിൽ നിറയെ കാഷ്, മയക്കുമരുന്ന് എന്നിവ കണ്ടെത്തി. ജോഷ്വാ മോറ എന്നാണ് പ്രതിയുടെ പേരെന്നും പൊലീസ് വെളിപ്പെടുത്തി. ചോദ്യം ചെയ്യുന്നതിനിടയിൽ റസ്റ്റ് റൂമിലേക്ക് പോയ പ്രതി വസ്ത്രങ്ങളെയും അഴിച്ചുമാറ്റി ടോയ്ലറ്റിൽ നിക്ഷേപിച്ചശേഷമാണ് മടങ്ങിയെത്തിയത്. യുവാവ് മയക്കുമരുന്നിനോ, മദ്യത്തിനോ അടിമയാണെന്നാണ് പൊലീസിന്റെ നിഗമനം. മാരകായുധം ഉപയോഗിച്ചുള്ള കവർച്ചക്കു കേസ്സെടുത്തു ഡാളസ് കൗണ്ടി ജയിലിലടച്ചു. 100,000 ഡോളറാണ് ജാമ്യസംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.