- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് സത്രീകൾ പിടിയിൽ
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീകൾ പിടിയിൽ. ചെമ്മരുത്തി പനയറ ക്ഷേത്രത്തിന് സമീപം മണികണ്ട വിലാസത്തിൽ ജയകുമാരി. (50), കൊല്ലം പനയം പെരുമൺ എഞ്ചിനീയറിങ് കാളേജിന് സമീപം സുജഭവനിൽ അശ്വതി (36) എന്നിവരാണ് പിടിയിലായത്. കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ മുക്ക് പണ്ടം പണയം വെക്കാൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്.
ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെയാണ് പ്രതികൾ കല്ലമ്പലത്തെ മുത്തൂറ്റ് ഫിൻകോർപിൽ എത്തിയത്. സ്വർണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാൻ നൽകുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ നൽകിയ സ്വർണം പരിശോധിച്ച മാനേജർ ഇവ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുൻപും പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പുറമെ മറ്റ് സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടായെന്ന് കല്ലമ്പലം പൊലീസ് അന്വേഷിച്ചുവരികയാണ്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫറോസ്.ഐ, എസ് ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ,സനൽ കുമാർ, എഎസ്ഐ സുനിൽകുമാർ, എസ്സ് സി പി ഓ മാരായ ഹരിമാൻ.ആർ, റീജ, ധന്യ, സി പി ഓ മാരായ ഉണ്ണികൃഷ്ണൻ, കവിത എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ