- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലവർഷം കനക്കാത്തതിൽ ആശങ്കവേണ്ട; ജൂണിൽ മഴ കുറയുന്നത് പതിവാകുന്നു
ആലപ്പുഴ: കാലവർഷം കനക്കാത്തതിൽ ആശങ്കവേണ്ട. ജൂണിൽ മഴ കുറയുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തെ അപേക്ഷിച്ച് ഇത്തവണ ആ കുറവു കൂടുതലായെന്നു മാത്രം. കാലവർഷക്കാറ്റ് ശക്തമാകാത്തതും അനുകൂല അന്തരീക്ഷസംവിധാനം രൂപപ്പെടാത്തതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇടവപ്പാതി കനക്കാത്തതിനു കാരണമായി കാലാവസ്ഥാവിദഗ്ദ്ധർ പറയുന്നത്.
ജൂൺ ഒന്നുമുതൽ 13 വരെ സംസ്ഥാനത്തു ശരാശരി ലഭിക്കേണ്ടത് 251.8 മില്ലിമീറ്റർ മഴയാണ്. ഈ വർഷം 108.7 മില്ലീമീറ്റർ മഴയാണു ഇതുവരെ ലഭിച്ചത്. 2021-ൽ 161.1 മില്ലിമീറ്റർ, 2020-ൽ 230, 2019-ൽ 175.4, 2018-ൽ 343.7 എന്നിങ്ങനെയായിരുന്നു മഴപ്പെയ്ത്ത്. 21 വർഷത്തെ ജൂണിലെ മഴക്കണക്കു പരിശോധിച്ചാലും ഇതേയവസ്ഥയാണ്. സാധാരണ ജൂണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 643 മില്ലീമീറ്ററാണ്. 2000 മുതൽ 2021 വരെയുള്ള 21 വർഷങ്ങളിൽ 13 തവണയും ഇത്രയും മഴ ലഭിച്ചില്ല. 2013-ലാണ് ജൂണിൽ ഏറ്റവുമധികം മഴ കിട്ടിയത്-1,042 മില്ലിമീറ്റർ. 2018-ൽ 750 മില്ലിമീറ്ററും ലഭിച്ചു.
വരും ദിവസങ്ങളിലും ശക്തിപ്പെടാൻ സാധ്യതയില്ലാത്തതിനാൽ ഇത്തവണ ജൂണിൽ ലഭിക്കുന്ന മഴയുടെ അളവിലുള്ള കുറവ്, വർധിച്ചേക്കാമെന്ന് കാലാവസ്ഥാനിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.