- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിഡിസി ലോകബാലവേല വിരുദ്ധ ദിനം ആചരിച്ചു
ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി തിങ്കളാഴ്ച ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. 'ലോകമെമ്പാടും, 218 ദശലക്ഷം കുട്ടികൾ മുഴുവൻ സമയവും ജോലി ചെയ്യുന്നു, അവർ സ്‌കൂളിൽ പോകാതെയും കളിക്കാൻ സമയമില്ലതെയും ജോലി ചെയ്യുന്നു, പലർക്കും ശരിയായ പോഷകാഹാരമോ പരിചരണമോ ലഭിക്കുന്നില്ല' എന്ന് കോർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അതുപോലെ ആ കുട്ടികൾക്ക് കുട്ടികളാകാനുള്ള അവസരം നിഷേധിക്കപ്പെടകയും. അവരിൽ പകുതിയിലധികം പേരും അപകടകരമായ ചുറ്റുപാടുകളിലെ ജോലി, അടിമത്തം അല്ലെങ്കിൽ മറ്റ് നിർബന്ധിത തൊഴിൽ, മയക്കുമരുന്ന് കടത്ത്, വേശ്യാവൃത്തി എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ, സായുധ സംഘട്ടനത്തിൽ ഏർപ്പെടൽ തുടങ്ങിയ ഏറ്റവും മോശമായ ബാലവേലയ്ക്ക് വിധേയരാവുന്നു.
ഒരു ശിശുവികസന സംഘടന എന്ന നിലയിൽ ഞങ്ങൾ കേരളത്തിൽ വിവിധ ബാലവേല വിരുദ്ധ ബോധവൽക്കരണ പരിപാടികൾ പതിവായി നടത്തുന്നുണ്ടെന്നും അതിന്റെ ഫലമായി ഇവിടെ ബാലവേല റിപ്പോർട്ട് ചെയ്യുന്നില്ലെന്നും എൻസിഡിസിയുടെ മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ മറ്റ് പ്രധാന സംസ്ഥാനങ്ങളായ ബിഹാർ, യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത് ഇപ്പോഴും നിലവിലുണ്ട്. എല്ലാ സാമൂഹിക വികസിത സംഘടനകളും സർക്കാരും സ്ഥിതിഗതികൾ ശരിയായി മനസ്സിലാക്കുകയും അത്തരം കുട്ടികളുടെ പുനരധിവാസത്തിന് സഹായിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ബാലവേലയ്ക്കെതിരെ പോരാടുന്നതിന് ബഹുമുഖമായ മുന്നേറ്റം ആവശ്യമാണ്, ഇത് ജനങ്ങളുടെ പ്രശ്നമാക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ,റിസ്വാൻ എം, ഡോ ശ്രുതി ഗണേശ്, ആരതി ഐ എസ്, ബിന്ദു സരസ്വതിഭായ് എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.