- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശില്പശാല ജൂൺ 15ന് ആരംഭിക്കും
തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ശില്പശാല ജൂൺ 15 ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ഫിഷറീസ്-സാംസ്‌കാരിക- യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സമീപനരേഖ അവതരിപ്പിക്കും. സമാപന സമ്മേളനം ജൂൺ 16ന് വ്യാഴാഴ്ച വൈകുന്നേരം 5 .30ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.കെ. കൃഷ്ണകുമാറാണ് ശില്പശാലാ ഡയറക്ടർ.
അദ്ധ്യാപകർ, എഴുത്തുകാർ, ഗവേഷകർ, തെരഞ്ഞെടുത്ത പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ഭാഷാമാനകീകരണം, സംസ്‌കാരപഠനവുംലിംഗപദവീപഠനവും, ഭാഷാശാസ്ത്രം , പ്രകൃതിശാസ്ത്രം, പ്രസിദ്ധീകരണം, സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രവും സാങ്കേതിക ശാസ്ത്രവും, വിവർത്തനം എന്നീ എട്ട് വിഷയമേഖലകളിലെ സെഷനുകളിൽ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രണ്ടുദിവസങ്ങളിലുമായി 4 വീതം സെഷനുകളാണുള്ളത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന തെരഞ്ഞെടുത്ത പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവെക്കും. ഫോൺ: 0471-2316306, 9447956162.