- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ അക്രമ പരമ്പര: പൊലീസ് നടപടി തുടങ്ങി; 60 പേർക്കെതിരെ കേസ്; അഞ്ഞൂറോളം പേർ പ്രതിയാകും
കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയാതിക്രമങ്ങൾ തുടരുമ്പോഴും പൊലിസ് നിഷ്‌ക്രിയമാണെന്ന പരാതി ശക്തമാകുന്നു. പലയിടങ്ങളിലും അക്രമമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും പൊലിസ് മുൻകരുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. കണ്ണൂർ നഗരമധ്യത്തിലുള്ള ഡി.സി.സി ഓഫിസ് അക്രമിക്കപ്പെട്ടിട്ടും കുറ്റവാളികളെ പിടികൂടാൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് ആരോപിച്ചു.
ജില്ലയിലെ നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിനെതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെയും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നടാലിലെ വീടുകൾക്ക് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാത്രികാല പട്രോളിങ ശക്തമാക്കുമെന്നും അക്രമം അഴിച്ചുവിടുന്നവരെ ശക്തമായി നേരിടുമെന്നും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരായ 60 പേർക്കെതിരെ എം.സുബൈർ, ഷാഹുൽഹമീദ്, മുഹമ്മദ് അഷ്റഫ്, പി.പി ആഷിഫ്, കെ.പി നൗഷാദ്, ടി.കെ.പി ഷുഹൈബ്, പി. അനസ്,കെ.കെ ജുബൈർ, ടി.സയിദ്, വി.രാഹുൽ തുടങ്ങിയവർക്കെതിരെയാണ് കേസ്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ പ്രതിഷേധസമരം നടത്തിയ കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകരായ അറുപതോളം പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. ഇതിൽ യൂത്ത് കോൺഗ്രസ്(41)കോൺഗ്രസ്(5)യുവമോർച്ച(5)മഹിളാമോർച്ച(2)യൂത്ത് ലീഗ്പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജില്ലയിൽ വിവിധ അക്രമസംഭവങ്ങളിൽ പങ്കാളികളായ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ കേസെടുക്കുമെന്നാണ് പൊലിസ് നൽകുന്ന വിവരം.




