മൂന്നിലവ്: പാലായുടെ മലയോര മേഖലകളിൽ വികസന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ മലയോര മേഖലയുടെ മുഖഛായ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.

മാണി സി കാപ്പൻ മുൻകൈയെടുത്ത് തുക അനുവദിപ്പിച്ച റോഡാണിത്. നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ എം എൽ എ തൊഴിലാളികൾക്കു എം എൽ എ ലഡു വിതരണം ചെയ്തു.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, വാർഡ് മെമ്പർ പി എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി, വി എസ് ജോർജ്, ബെല്ലി ജോൺസൺ തുടങ്ങിയവർ എം എൽ എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.