- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സിറ്റിയിൽ വാൾ കണ്ടെത്തിയ സംഭവം; കോടതിയിൽ കീഴടങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ ശാന്തി മൈതാനത്തിന് സമീപത്തുനിന്നും വാൾ കണ്ടെത്തിയ സംഭവത്തിൽ കോടതിയിൽ കീഴടങ്ങിയ മൂന്നാംപ്രതിയെ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലിസ് വാങ്ങി. മുണ്ടയാട് വാരം സ്വദേശി സൂരജാ(37ണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സഹോദരങ്ങളായ മരക്കാർക്കണ്ടിയിലെ മുഹമ്മദ് സജാദ്(25) മുഹമ്മദ് ഷാഹിദ്(20) എന്നിവരുടെ കൂടെ കാറിലുണ്ടായിരുന്നയാളാണ്സൂരജ്.
ഈ കേസിൽ ഒരാളെ കൂടി പിടികിട്ടാനുണ്ട്. ഇയാളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേ സമയം ഇവർ അപകടമുണ്ടായപ്പോൾ രക്ഷപ്പെട്ട കാറിനെ കുറിച്ചും കാർ ഓടിച്ചയാളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാക്കുതർക്കം മൂലം ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ ഇവർ മറ്റൊരു സുഹൃത്തിനെ അപായപ്പെടുത്താൻ വടിവാളുമായി പോവുകയായിരുന്നുവെന്നാണ് പൊലിസിന് നൽകിയ മൊഴി.
നീർച്ചാലിൽ കണ്ണൂർ സിറ്റി പൊലിസിന്റെ നേതൃത്വത്തിൽ വാഹനപരിശോധനയ്ക്കിടെ കടന്നു പോയ കാർ പൊലീസിനെ വെട്ടിച്ചു അമിത വേഗതയിൽ പോയി മതിലിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ മറ്റൊരുകാറിൽ രക്ഷപ്പെട്ടു. എന്നാൽ കാറിൽ നിന്നും ലഭിച്ച മൊബൈൽ ഫോണും വടിവാളും കണ്ടെടുത്തതോടെ പൊലീസ് പ്രതികൾക്കായി അന്വേഷണമാരംഭിക്കുകയായിരുന്നു. ചാല കോയ്യോടു നിന്നാണ് സഹോദരങ്ങളായ സജാദും ഷാഹിദും പിടിയിലായത്. ഇതിനു ശേഷം ഒളിവിൽ പോയ സൂരജ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.




