- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ കുട്ടിയെയും കൂട്ടി കാമുകനായ പ്രവാസിക്കൊപ്പം ചന്തേരയിൽ നിന്ന് മുങ്ങി; കണ്ടെത്തിയത് കോയമ്പത്തൂരിലെ പ്രവാസിയുടെ ഫ്ളാറ്റിൽ; കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയെ തനിക്ക് വേണ്ടെന്നും കുട്ടിയെ മാത്രം മതിയെന്നും ഭർത്താവ്
ചന്തേര: 20 ദിവസം മുമ്പ് നാല് വയസുള്ള മകനേയും കൂട്ടി വീട് വിട്ട യുവതിയെ കോയമ്പത്തൂരിൽ പ്രവാസിയുടെ ഫ്ളാറ്റിൽ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വീട് വിട്ട 34 കാരിയെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ ഫ്ളാറ്റിൽ കണ്ടെത്തിയത്.
മൂന്ന് മക്കളുള്ള യുവതി ഇളയ മകനേയും കൂട്ടി ചെറുവത്തൂർ ടൗണിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട് വിട്ടത്. തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിക്കൊപ്പം പോയതായി സൂചന ലഭിച്ചത്. ഇതിനിടയിൽ പ്രവാസിയുടെ ഭാര്യയും, ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിലെ ഫ്ളാറ്റിൽ നിന്ന് യുവതിയേയും കുഞ്ഞിനേയും വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ചു. മൊഴിയെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും. യുവതിയെ ഒപ്പം കൂട്ടില്ലെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നുമാണ് യുവതിയുടെ ഭർത്താവിന്റെ ആവശ്യം. പ്രവാസിയും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നെന്നാണ് പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്