- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ മരണത്തിൽ മനം നൊന്ത് ആസിഡ് കഴിച്ചു; പയ്യന്നൂരിൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരണമടഞ്ഞു
പയ്യന്നൂർ: ഭർത്താവ് മരണപ്പെട്ട മനോവിഷമത്തിൽ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ മാത്തിൽ തവിടിശ്ശേരി നോർത്തിലെ മൊട്ടമ്മൽ സീതയാണ്(63)മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സീതയെ ആസിഡ് കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. സമീപകാലത്തെ ഭർത്താവിന്റെ വേർപാടോടെ ഇവർ മനോ വിഷമത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
അത്യാസന്ന നിലയിലായിരുന്ന ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചികിത്സക്കിടയിൽ കഴിഞ്ഞ ദിവസം
വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
Next Story




