കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമാണ് ഗ്രന്ഥാലോകം.1948 ജൂൺ മുതൽ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചുവരുന്ന മാസികയിൽ പുസ്തകനിരൂപണങ്ങൾക്കു പ്രാധാന്യം നല്കുന്നു. നിരൂപണങ്ങൾക്കും സാഹിത്യലേഖനങ്ങൾക്കും പുറമെ, ലൈബ്രറി സയൻസിലെ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാമീണ ഗ്രന്ഥശാലകളുടെ പരിചയക്കുറിപ്പുകളും നൽകുന്നു. പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളും ഇതിൽ ഉൾക്കൊള്ളിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഗ്രന്ഥലോകത്തിന്റെ വരിക്കാരെ സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ചേർത്തു വരുകയാണ്.

ചക്കുവള്ളി മിഴി ഗ്രന്ഥശാല ചേർത്തഗ്രന്ഥലോകത്തിന്റെ വാർഷിക വരിക്കാരുടെ വരിസംഖ്യയും ലിസ്റ്റും കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാറിന് മിഴി ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ കൈമാറി. വരിക്കാരെ ചേർക്കുന്നതിന് ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ, അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം എന്നിവർ നേതൃത്വം നല്കി.