സിവിൽ സർവീസിനു നൂറാം റാങ്ക് നേടിയ ഐ ടി ജീവനക്കാരൻ (Oracle, Trivandrum) കിരൺ പി ബാബുവിനു പ്രതിധ്വനിയുടെ ഉപഹാരം സെക്രട്ടറി വിനീത് ചന്ദ്രൻ കൈമാറി. 2022 ജൂൺ 16, വ്യാഴാഴ്ച ടെക്‌നോപാർക്ക് പാർക്ക് സെന്ററിലെ മലബാർ ഹാളിലായിരുന്നു ചടങ്ങ്.
എന്തുകൊണ്ട് സിവിൽ സർവീസ് തിരഞ്ഞെടുത്തത് എന്നും, ജോലി ചെയ്തു കൊണ്ട് എങ്ങനെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും, നേരിട്ട വെല്ലുവിളികളും എല്ലാം കിരൺ വിശദീകരിച്ചു.

ഇന്റർവ്യൂവിനെ കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യങ്ങൾക്കു ചോദിച്ച ചോദ്യങ്ങളും കിരണിന്റെ ഉത്തരങ്ങളും കിരൺ വിശദമായി പറഞ്ഞു. ഇന്റർവ്യുനു ഒന്നാം റാങ്ക് കിരണിനാണ്.
പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾ രാജീവ് കൃഷ്ണൻ രേഖപ്പെടുത്തി. കിരൺ പഠിച്ച Fortune IAS അക്കാഡമിയുടെ ഡയറക്ടർ ശ്രീ മുനി ദർശൻ സിവിൽ സർവീസ് പരീക്ഷയെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സെടുത്തു.