- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ: പവർ ഹൗസ് ഭാഗത്തെ റെഡിമെയ്ഡ് ഷോറൂമിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ കാളിദാസ് പുരം സ്വദേശി തരുൺ സർദാർ (35) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ വാടക വീട്ടിൽ നിന്നും പ്രിന്റർ, കുറച്ച് വസ്ത്രങ്ങൾ, ബാഗ് എന്നിവ കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചെയാണ് കടയിലെ ഗ്ലാസ് ചില്ല് തകർത്ത് അകത്തു കയറി വസ്ത്രങ്ങൾ, പ്രിന്റർ തുടങ്ങി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുന്നത്.
ഏഴ് വർഷമായി കേരളത്തിലുള്ള ഇയാൾക്ക് ആലുവയിലും പരിസരത്തും കൂലിപ്പണിയാണ്. ഡി.വൈ.എസ്‌പി പി.കെ.ശിവൻകുട്ടി, ഇൻസ്‌പെക്ടർ എൽ അനിൽകുമാർ, എസ്‌ഐ എം.എസ്.ഷെറി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.