- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ; ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി
മാവേലിക്കര: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ മാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിൻസിയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 26 -നാണ് ബിൻസി ജീവനൊടുക്കിയത്.
പന്തളം പനങ്ങാട് സ്വദേശി ബിൻസി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബിൻസിയെ ഭർത്താവും ഭർതൃ മാതാവും മർദ്ദിച്ചിരുന്നെന്നും , മർദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണിൽ നിന്ന് മർദനത്തിന്റെയും, മർദനമേറ്റ പാടുകളുടെയും ദൃശ്യങ്ങൾ കണ്ടെടുത്ത് പൊസിന് നൽകിയത്. സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിൻസിയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചത്. സർക്കാർ ജോലി ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിൻസി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഏപ്രിലിൽ ആണ് കടുവിനാൽപറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചലനമറ്റ നിലയിൽ വീടിനുള്ളിലെ മുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നായിരുന്നു ഭർത്താവിന്റെ ആദ്യ മൊഴി. എന്നാൽ തൂങ്ങി മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതാണ് ബിൻസിയുടെ കുടുംബത്തിന്റെ സംശയം വർധിപ്പിച്ചത്. തുടർന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് കേസിൽ പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ