പോരുവഴി :-ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടേയും, ഗ്രാമവികസന സമിതിയു ടെയും സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ യോഗാദിനം ആചരിച്ചു യോഗാദിനത്തെപ്പറ്റിയും യോഗാ ചെയ്യുന്നവരുടെ ശാരീരിക-മാനസിക-വൈകാരിക നേട്ടങ്ങളെയുംപ്പറ്റി ചർച്ചയും യോഗാ പ്രദർശനവും ഇതോടൊപ്പം നടന്നു.

ഇടയ്ക്കാട് ഫൈവ് സ്റ്റാർ മിനി ഹാളിൽ വച്ച് (റബ്ബർ സൊസൈറ്റി ഓഫീസിന് മുകളിൽ) നടന്ന പരിപാടി ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.യോഗാ സ്‌പെഷ്യാലിസ്റ്റ്‌ഡോ.വിപിൻ ശശിധരൻ (BAMS,) ക്ലാസ് നയിച്ചു. മുൻബാച്ച് യോഗാവിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും ഇതോടൊപ്പം നടന്നു.

ഗ്രന്ഥശാല പ്രസിഡന്റ്‌കെ. നീലാംബരൻ അദ്ധ്യക്ഷത വഹിച്ചു. ,എസ് സുരാജ്, ഇടയ്ക്കാട് രതീഷ് എന്നിവർ പങ്കെടുത്തു.