- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ സിപിഎം പാർട്ടി ഫണ്ട് വെട്ടിപ്പ് നടന്നുവെന്നത് യാഥാർത്ഥ്യം; ഏരിയ സെക്രട്ടറി പ്രതിഷേധിച്ചതുകൊണ്ട് അത് പുറത്ത് വന്നുവെന്ന് മാത്രമെന്നും കെ.സുധാകരൻ
കണ്ണുർ: പയ്യന്നൂരിലെ കെ.എസ് യു നേതാവ് സജിത്ത് ലാൽ രക്തസാക്ഷി ഫണ്ട് കോൺഗ്രസ് മുക്കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോപണത്തെ അവഗണിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിൽ, മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ മാധ്യമ പ്രവർത്തകരോട് സുധാകരൻ ക്ഷുഭിതനായി പ്രതികരിച്ചത്.
എം വി ജയരാജനും ഇ.പി.ജയരാജനുമൊക്കെ ആരെങ്കിലും മറുപടി പറയുമോയെന്നായിരുന്നു സുധാകരന്റെ മറുചോദ്യം. അങ്ങനെ പറഞ്ഞാൽ അതിനു മാത്രമേ സമയം കാണുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു. പയ്യന്നൂരിലെ സി പി എം ഫണ്ട് വിവാദം പുറത്തായത് ഏരിയ സെക്രട്ടറി രാജിവെച്ചതുകൊണ്ടു മാത്രമാണ്. സാമ്പത്തിക തട്ടിപ്പ് നടന്നു എന്നത് യാഥാർത്ഥ്യമാണെന്നും സുധാകരൻ പറഞ്ഞു.
ഫണ്ട് തട്ടിപ്പ് സി പി എമ്മിൽ പതിവാണ്. ഇത്തവണ ഏരിയ സെക്രട്ടറി പ്രതിഷേധിച്ചതുകൊണ്ട് അത് പുറത്ത് വന്നുവെന്ന് മാത്രമെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചു എന്നത് യാഥാർഥ്യമാണ്. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.




