- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് പിടിഎം അർത്തിയിൽ സ്‌കൂൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു
കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ശൂരനാട് വടക്ക് പിഎസ്‌പിടിഎം എൽ പി (അർത്തിയിൽ ) സ്‌കൂളിൽ പുസ്തക പ്രദർശനവും, നാടൻപാട്ട് പരിശീലനവും,സ്‌കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികള്ളാണ് നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എച്ച് എം റെജീന ഹസൻ അദ്ധ്യക്ഷയായി.ശാസ്താംകോട്ട ബിപിഒ കിഷോർ കെ കൊച്ചയ്യം വായനദിന സന്ദേശം നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് സ്‌കൂൾ ലൈബ്രറിക്ക് പുസ്തകം കൈമാറി .ഫെലോഷിപ്പ് ജേതാവും നാടൻപാട്ട് കലാകരനുമായ ബൈജു മലനട നാടൻപാട്ട് പരിശീലനത്തിന് നേതൃത്വം നല്കി. താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, സുമ ടീച്ചർ, ധന്യ ടീച്ചർ, റ്റി എസ് നൗഷാദ്, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.