കണ്ണൂർ: സ്‌കാർഫിന്റെ പിൻ അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടർന്ന് ശ്വാസകോശത്തിലെത്തിയ കുഞ്ഞിന്റെ ജീവൻ അതീവസങ്കീർണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചു. കണ്ണൂർ സ്വദേശിയായ 12 വയസുകാരനാണ് അബദ്ധത്തിൽ സ്‌കാർഫിന്റെ പിൻ വിഴുങ്ങിയത്.

വയറിലേക്ക് പോകുന്നതിന് പകരം മൂർച്ചയേറിയ പിൻ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേർന്നത്. ശ്വാസകോശത്തിൽ മുറിവോ തടസമോ സൃഷ്ടിക്കപ്പെടാനും അതുകുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ടായിരുന്നു. ചാല ആസംറ്റർ മിമ്സിൽ വച്ചാണ് കുട്ടിക്ക് ബ്രോങ്കോസ്പി ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ എത്തിച്ചേർന്ന കുഞ്ഞിനെ പതിനൊന്നു മണിവരെ നീണ്ടു നിൽക്കുന്ന അടിയന്തര ചികിത്സയ്ക്ക് പൾമണോളജിസ്റ്റുകളുടെ നേതൃത്വത്തിൽ വിധേയമാക്കുകയായിരുന്നു. പീഡിയോട്രിക്ക് ബ്രോങ്കോസ്പി പൂർത്തീകരിക്കുകയും പിറ്റേ ദിവസം രാവിലെ കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.