കുന്നത്തൂർ- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പ്രൊഫസർ ജി.ശങ്കരപിള്ള അനുസ്മരണം നടത്തി. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികള്ളാണ് നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു.

കുന്നത്തൂർ താലൂക്ക് താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷയായി.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ജെ.ജോൺസൺ സബീന ബൈജു എന്നിവർ പ്രസംഗിച്ചു.