പാലാ: പാലായിൽ ഇൻഫോ പാർക്കും ഫുഡ് പാർക്കും അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വ്യവസായ മന്ത്രിക്കു നിവേദനം നൽകിയിരുന്നതായും എം എൽ എ പറഞ്ഞു.

പാലാ കേന്ദ്രീകരിച്ചു ഇൻഫോപാർക്ക് അനിവാര്യമാണെന്നു എം എൽ എ ചൂണ്ടിക്കാട്ടി. ഒട്ടേറെയാളുകൾക്കു ഇതുമൂലം പ്രയോജനം ലഭിക്കും. പാലായുടെ വികസനത്തിന് ഇൻഫോ പാർക്ക് വഴിതെളിക്കുമെന്നും കാപ്പൻ പറഞ്ഞു.

ഫുഡ് പാർക്കിൽ ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇവ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റാനും അതുവഴി കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കും. സമീപത്തുള്ള കൊച്ചിൻ എയർപോർട്ടും കൊച്ചി തുറമുഖവും വഴി കയറ്റുമതിയും സാധ്യമാക്കാൻ സാധിക്കുമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇൻഫോ പാർക്കും ഫുഡ് പാർക്കും അനന്ത സാധ്യതകൾ തുറന്നു തരുമെന്നും അദ്ദേഹം പറഞ്ഞു.

നാലമ്പല ദർശന തീർത്ഥാടനം: യോഗം ഇന്ന്

രാമപുരം: രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തോടനുബന്ധിച്ചു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് രാമപുരം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. ജൂലൈ 17 മുതൽ ആണ് നാലമ്പല ദർശന തീർത്ഥാടനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും.