- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ; സംഘപരിവാർ നേതാവ് അപകടത്തിൽപെട്ടതിന് പിന്നിലെ വസ്തുതകൾ അജ്ഞാതം; നിരവധി രാഷ്ട്രീയ ശത്രുക്കൾ ഉള്ള ശങ്കുവിന്റെ അപകടത്തിൽ ദുരുഹൂതകളേറെ
ബിജെപി നേതാവും കേരളത്തിലെ സംഘപരിവാർ മുഖവുമായ ശങ്കു ടി ദാസിന് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കോഴിക്കോട്ടെ സ്വകാര്യ ആശുപതച്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മിത്സരിച്ച വ്യക്തിയാണ് ശങ്കു. അക്രമണത്തിന് പിന്നിലെ വസ്തുതകൾ പുറത്ത് വന്നിട്ടില്ല. നിരവധി രാഷ്ട്രീയ എതിരാളികളുള്ള ശങ്കു ടി ദാസിന് എതിരെയുണ്ടായ അപകടം ദുരൂഹതകൾ ഉയർത്തുന്നു. ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരിൽ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
ശങ്കുവിന്റെജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് പവാര്യർ ചുമതലപ്പെടുത്തിയിരുന്നത്. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ് എന്ന ബിജെപിയുടെ ഈ പുതിയ മുഖം. നിരവധി രാഷ്ട്രീയ ശത്രുക്കൾ ശങ്കുവിനുണ്ടെന്നാണ് വസ്തുത.
ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നുവെന്നും റിപ്പോർട്ടുണ്ട്. ബാർ കൗണസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമ്മിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്
മറുനാടന് മലയാളി ബ്യൂറോ