അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.വൈ.ഒ - എ.ഐ.ഡി.എസ്.ഒ സംഘടനകൾ സംയുക്തമായി ജി.പി. ഒ മാർച്ച് നടത്തിഎ.ഐ.ഡി.വൈ.ഒ സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ് ഉദ്ഘാടനം ചെയ്തു.

അഗ്‌നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ സൈനിക സേവന മേഖലയിലും കരാർ വൽക്കരണം നടപ്പാക്കുന്നത് ഭരണകൂടത്തിന് വേണ്ടി കൂലിയടിമകളെ സൃഷ്ടിക്കാനാണ്. സൈനിക മേഖലയിൽ നിന്ന് ബഹുഭൂരിപക്ഷം യുവാക്കൾക്കും സ്ഥിരം തൊഴിലും അനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് അവരെ പുറംതള്ളുകയാണ്.

വർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്തിട്ട് ഒരു തൊഴിൽ പോലും നൽകാത്ത സർക്കാരിന്റെ കടുത്ത യുവജന ദ്രോഹമാണിത്. രാജ്യത്തെ അതി ഭീകരമായ തൊഴിലില്ലായ്മയെ രൂക്ഷമാക്കാനും യുവാക്കളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമുള്ള അഗ്‌നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം. രാജ്യത്താകമാനം യുവാക്കൾ സംഘടിത പ്രക്ഷോഭത്തിലൂടെ ഈ ഹീന പദ്ധതിയെ ചെറുത്ത് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി ആർ.അപർണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.ഡി.വൈ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിമൽജി, എ.ഐ.ഡി.വൈ.ഒ സംസ്ഥാന കമ്മിറ്റിയംഗം അജിത്ത് മാത്യൂ, എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റിയംഗം വിദ്യ വി.പി എന്നിവർ സംസാരിച്ചു. എ. ഷൈജു, മീനാക്ഷി ആർ. ബിമൽ ജി ,ഷിജിമോൻ ,ഗോവിന്ദ് ശശി, രാഹുൽ ആർ തുടങ്ങിയവർ നേതൃത്വം നൽകി.